കൊല്ലം: കൊല്ലത്ത് 11.26 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ; ഓപ്പറേഷൻ തൂഫാൻ തുടരുന്നു
Kollam, Kollam | Oct 17, 2026 ലഹരി വേട്ടയുടെ ഭാഗമായി കൊല്ലത്ത് 11.26 ഗ്രാം എംഡിഎംഎയുമായി തഴുത്തല സ്വദേശി മുനീർ പിടിയിൽ. കൊട്ടിയം പോലീസും ഡാൻസാഫ് സംഘവും ചേർന്ന് പുതുച്ചിറയിൽ വെച്ചാണ് പ്രതിയെ പിടികൂടിയത്. കൊലപാതകശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ.