കോതമംഗലം: കോതമംഗലത്ത് വ്യാപാരികൾക്ക് മർദ്ദനം, വ്യാപാരി വ്യവസായി സമിതി ഏരിയ കമ്മിറ്റി ഇന്ന് ഓഫീസിൽ യോഗം ചേർന്ന് പ്രതിഷേധിച്ചു
വ്യാപാരി വ്യവസായി സമിതി മുൻ എരിയ പ്രസിഡന്റ് കെ.എം ഇബ്രാഹിമിനെയും മകൻ നിബിൻ ഇബ്രാഹിമിനെയും മാർക്കറ്റിലെ കടയിൽ കയറി ഒരു കൂട്ടം ആളുകൾ മാരകായുധങ്ങളുമായി വധിക്കാൻ ശ്രമിച്ചതിൽ പ്രതികളുടെ പേരിൽ വധശ്രമമടക്കമുള്ള കുറ്റങ്ങൾക്ക് കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് സമിതി ഏരിയ എക്‌സിക്യൂട്ടീവ് ആറ് മണിക്ക് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. പ്രസിഡന്റ് എം.യു അഷറഫ്, സെക്രട്ടറി കെ.എ നൗഷാദ്, ട്രഷറർ കെ.എ കുര്യാക്കോസ്, പി.എച്ച് ഷിയാസ് എന്നിവർ കമ്മിറ്റിയിൽ പങ്കെടുത്തു.