അമ്പലപ്പുഴ: കോടംതുരുത്ത് 4ാം വാർഡിൽ ഇടതുപക്ഷത്തിലേക്ക് വന്നവർക്ക് കണ്ണെഴുത്ത് പുരയിടത്തിനു സമീപം നൽകിയ സ്വീകരണം MLA ഉദ്ഘാടനം ചെയ്തു
കോടംതുരുത്ത് പഞ്ചായത്ത് നാലാം വാർഡിൽ വിവിധ പാർട്ടികളിൽ നിന്നും രാജിവച്ച് പുതുതായി ഇടതുപക്ഷത്തിൽ അംഗത്വമെടുത്ത പ്രവർത്തകർക്ക് സ്വീകരണം നൽകി. ഞായറാഴ്ച വൈകിട്ട് 4 മണിക്ക് കണ്ണെഴുത്ത് പുരയിടത്തിനു സമീപം നടന്ന സ്വീകരണ പരിപാടി അരൂർ എംഎൽഎ ദലീമ ജോജോ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം അനന്തു രമേശൻ മുഖ്യപ്രഭാഷണം നടത്തി. സിപിഎമ്മിന്റെ വിവിധ ഏരിയ ലോക്കൽ കമ്മിറ്റി ഭാരവാഹികൾ സ്വീകരണ പരിപാടിയിൽ സംസാരിച്ചു.