വർക്കല: 31 വർഷമായി ഒളിവിൽ; അക്രമക്കേസിലെ പ്രതി പിടിയിൽ
1994-ലെ അക്രമസംഭവത്തിൽ പ്രതിയായിരുന്ന വെട്ടുതുറ സ്വദേശി ബെനഡിക്ടിനെ 31 വർഷങ്ങൾക്ക് ശേഷം കഠിനംകുളം പോലീസ് അറസ്റ്റ് ചെയ്തു. കോടതി വാറണ്ട് നിലനിന്നിരുന്ന ഇയാളെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.