മീനച്ചിൽ: ആരോഗ്യ മന്ത്രി രാജിവെക്കണം, യൂത്ത് ലീഗ് പ്രവർത്തകർ ഈരാറ്റുപേട്ടയിൽ റോഡ് ഉപരോധിച്ചു
ഇന്ന് രാവിലെ 11:30നാണ് റോഡ് ഉപരോധം നടത്തിയത്. ഈരാറ്റുപേട്ട സെൻട്രൽ ജംഗ്ഷനിൽ റോഡിൽ കുത്തിയിരുന്ന് പ്രവർത്തകർ പ്രതിഷേധിക്കുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുവീണ് ഒരാൾ മരിച്ച സംഭവത്തിൽ മന്ത്രി വീണാ ജോർജ് രാജിവെക്കണമെന്ന് യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി അമീൻ പിട്ടയിൽ ആവശ്യപ്പെട്ടു.