കുന്നത്തൂർ: മൈനാഗപ്പള്ളിയിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോ ഉരുണ്ടുണ്ടായ അപകടം; സ്കൂട്ടർ യാത്രക്കാരന് പരിക്ക്
മൈനാഗപ്പള്ളി എസ്.ബി.ഐക്ക് മുന്നിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ പിറകോട്ട് ഉരുണ്ട് സ്കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്ക്. ഇടവനശ്ശേരി സ്വദേശി രാധാകൃഷ്ണപിള്ളയെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹാൻഡ് ബ്രേക്ക് ഇടാത്തതാണ് അപകടകാരണമെന്ന് കരുതുന്നു.