അമ്പലപ്പുഴ: വലിയകുളത്ത് വീടുകയറി ആതിക്രമം നടത്തിയ കേസിൽ നാലു പേരെ ആലപ്പുഴ നോർത്ത് പോലീസ് പിടികൂടി
മാരകായുധങ്ങളുമായി വീടുകയറി അക്രമിച്ച പ്രതികൾ അറസ്റ്റിൽ. വലിയകുളത്തിന് സമീപം കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതികളിൽ ഒരാളുടെ പെൺസുഹൃത്തിന്റെ വീട്ടിൽ ചെന്നത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് അയൽവാസിയുടെ വീട്ടിൽ കയറി ഇയാളുടെ വീടിന്റെ കതകും ജനൽചില്ലുകളും പ്രതികൾ അടിച്ചുപൊളിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്താനും കാരണം.