കരുനാഗപ്പള്ളി: അമൃതപുരിയിൽ വിശ്വസേവാ ദിനാചരണം; നേപ്പാളിന് 2 കോടിയുടെ സഹായം കൈമാറി ഉപരാഷ്ട്രപതി
മാതാ അമൃതാനന്ദമയിയുടെ 73-ാമത് ജന്മദിനാഘോഷത്തിൽ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ പങ്കെടുത്തു. നേപ്പാളിലെ വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി 2 കോടി രൂപ കൈമാറുകയും, നിർദ്ധനർക്കും മത്സ്യത്തൊഴിലാളികൾക്കും വിവിധ സഹായങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.