ഉടുമ്പൻചോല: രാജാക്കാട് ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് തൊടുപുഴയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
രാജാക്കാട് യൂണിയന് ബാങ്കിന് സമീപം റോഡ് മുറിച്ചു കടക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. എന്‍ ആര് സിറ്റി ഭഗത്ത് നിന്നും വന്ന ബൊലീറോ വാഹനത്തിന്റെ സൈഡ് മിറര്‍ ദേഹത്ത് തട്ടിയ അനൂപ് തലയടിച്ചു റോഡില്‍ വീഴുകയായിരുന്നു. തുടര്‍ന്ന് വാഹന ഉടമകള്‍ തന്നെ അനൂപിനെ തൊടുപുഴയിലെ സ്വാകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലക്ക് ഏറ്റ ഗുരുതര പരിക്കാണ് മരണകാരണം. രാജാക്കാട് പോലീസ് മേല്‍നടപടികള്‍ സ്വികരിച്ചു. അപകടത്തിന് ഇടയാക്കിയ വാഹനം പോലീസ് കസ്റ്റഡിയില്‍ എടുത്തു. കാര്‍ഷിക ജോലികള്‍ ചെയ്ത് വന്നിരുന്ന ആളാണ് അനൂപ്.