കോഴഞ്ചേരി: പത്തനംതിട്ട അബാൻ പാലം നിർമ്മാണം: എഞ്ചിനീയർക്കെതിരെ മന്ത്രിയുടെ രൂക്ഷ വിമർശനം
പത്തനംതിട്ട അബാൻ മേൽപ്പാലം നിർമ്മാണത്തിലെ മെല്ലെപ്പോക്കിൽ കെ.ആർ.എഫ്.ബി എഞ്ചിനീയറെ വിമർശിച്ച് പൊതുമരാമത്ത് മന്ത്രി പി.കെ ബഷീർ. അബിൻ വർക്കി എം.എൽ.എയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ നിർദ്ദേശം നൽകിയത്. ഒക്ടോബർ 6-ന് വീണ്ടും യോഗം ചേരും.