മുകുന്ദപുരം: പ്രസവം നിര്‍ത്തുന്നതിനുള്ള ശസ്ത്രക്രിയയെ തുടര്‍ന്ന് മാള സ്വദേശി യുവതി മരിച്ചു
പ്രസവം നിര്‍ത്തുന്നതിനുള്ള ശസ്ത്രക്രിയയെ തുടര്‍ന്ന് മാള സ്വദേശി യുവതി മരിച്ചു. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു. മാള പാറപ്പുറം ചക്കിയത്ത് സിജോയുടെ ഭാര്യ 31 വയസ്സുള്ള നീതു ആണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. ശസ്ത്രക്രിയ നടത്തിയ ചാലക്കുടി പോട്ട പാലസ് ആശുപത്രിക്കെതിരെ ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു.