അമ്പലപ്പുഴ: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്, നടൻ ശ്രീനാഥ് ഭാസിയുടെ രഹസ്യമൊഴി ചേർത്തല കോടതിയിൽ രേഖപ്പെടുത്തി
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ശ്രീനാഥ് ഭാസിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ചേർത്ത കോടതിയാണ് മൊഴി രേഖപ്പെടുത്തിയത്.എക്സൈസ് ചോദ്യം ചെയ്യലിന് ശേഷം കേസില്‍ ശ്രീനാഥ് ഭാസിയെ സാക്ഷിയാക്കാൻ അന്വേഷണ സംഘം തീരുമാനിച്ചു. പിന്നാലെയാണ് രഹസ്യ മൊഴി രേഖപ്പെടുത്തിയത്. കേസിലെ പ്രതി തസ്ലിമയും ശ്രീനാഥ് ഭാസിയും തമ്മിലുള്ള വാട്സാപ്പ് ചാറ്റുകള്‍ കണ്ടെത്തിയിരുന്നു.