കോതമംഗലം: കോതമംഗലം സംഘർഷം, DCC പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ് ഇന്ന് പോലീസ് സ്റ്റേഷനിലും തുടർന്ന് കോടതിയിലും ഹാജരായി ജാമ്യം എടുത്തു
പോലീസ് വാഹനം തകർത്തതായി ആരോപിച്ച് മുഹമ്മദ് ഷിയാസിനെ ഒന്നാം പ്രതിയാക്കി എടുത്ത കേസിൽ മുഹമ്മദ് ഷിയാസ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹർജി ബോധിപ്പിച്ച് അറസ്റ്റ് ചെയ്യരുതെന്ന ഉത്തരവ് നേടിയിരുന്നു. ഈ കേസിലാണ് ഹൈകോടതി ജാമ്യം അനുവദിക്കുകയും ജാമ്യ വ്യവസ്ഥ പ്രകാരം ഒരാഴ്ചക്കകം അന്വേഷണ ഉദ്യോഗസ്ഥൻ്റെ മുമ്പിൽ ഹാജരാകാൻ നിർദ്ദേശിക്കുകയും ചെയ്തത്.