കുന്നത്തൂർ: വെസ്റ്റ് കല്ലട ഫ്ലോട്ടിങ് സോളാർ പദ്ധതി: 2027 മാർച്ചിൽ പ്രവർത്തനസജ്ജമാകും
വെസ്റ്റ് കല്ലടയിൽ എൻ.എച്ച്.പി.സി നടപ്പിലാക്കുന്ന 50 മെഗാവാട്ട് ഫ്ലോട്ടിങ് സോളാർ പദ്ധതി 2027 മാർച്ചിൽ കമ്മീഷൻ ചെയ്യും. 260 കോടി രൂപ ചെലവിൽ 291 ഏക്കർ ജലാശയത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യ വർഷം 99 മില്യൺ യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കുകയാണ് ലക്ഷ്യം.