മണ്ണാർക്കാട്: മണ്ണാർക്കാട് കല്യാണ കപ്പിന് സമീപത്ത് മരം കയറ്റി വന്ന ടിപ്പർ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം
മണ്ണാർക്കാട് കല്യാണ കപ്പിന് സമീപത്ത് മരം കയറ്റി വന്ന ടിപ്പർ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. ഞായറാഴ്ച്ച രാത്രിയോടുകൂടിയാണ് അപകടസംഭവിച്ചത് മരം കയറ്റി പോവുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് എതിരെ വന്ന കാറിൽ ഇടിക്കുകയായിരുന്നു എന്ന് സമീപത്തെ നാട്ടുകാർ പറഞ്ഞു. അപകടത്തിൽ പരിക്കേറ്റ കാർ യാത്രക്കാരെ വട്ടമ്പലം മദർ കെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്