ഉടുമ്പൻചോല: നെടുങ്കണ്ടം മാവടിയിലെ തോട്ടത്തിൽ നിന്ന് ഏലക്ക മോഷ്ടിച്ച സഹോദരൻമാരെ പോലീസ് അറസ്റ്റ് ചെയ്തു
മാവടി മുളകുപാറയില്‍ വിഷ്ണു, ജയകുമാര്‍, മുരുകേശന് എന്നിവരെയാണ് നെടുങ്കണ്ടം പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രിയാണ് ഇവര്‍ മോഷണം നടത്തിയത്. മാവടി ഉപ്പൂറ്റില് സാബു തോമസിന്റെ തോട്ടത്തില്‍ നിന്നും അഞ്ച് വര്‍ഷം പ്രായമുള്ള ഏലച്ചെടിയുടെ ശരം മുറിച്ചും ഒടിച്ചും എടുത്തുകൊണ്ടുപോകുകയും പിന്നീട് ഇതില്‍ നിന്നും കായ് വേര്‍തിരിച്ച് വില്‍പ്പന നടത്തുകയുമായിരുന്നു. സിസിടിവി ദ്യശ്യങ്ങളില്‍ നിന്നും ഇവര്‍ ഏലക്കായുമായി ബൈക്കില്‍ പോകുന്നത് കണ്ടതിനെത്തുടര്‍ന്ന് ഉടമ പോലീസില്‍ പരാതി നല്കി. അന്വേഷണത്തില്‍ ഇവര്‍ ഏലക്കാ വില്‍പ്പന നടത്തിയതായും കണ്ടെത്തി.