കാട്ടാകട: കന്റോൺമെന്റ് എസ്എച്ച്ഒയുടെ വീട്ടിലേക്ക് ഡിവൈഎഫ്ഐ മാർച്ച്; എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ
യൂണിവേഴ്സിറ്റി ഹോസ്റ്റൽ നടപടിയെത്തുടർന്ന് എസ്എച്ച്ഒ സതീഷ് കുമാറിന്റെ വീട്ടിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി. എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വീട്ടിലെ പൊലീസ് പരിശോധനയെത്തുടർന്നാണ് പ്രതിഷേധം. ഇതിനിടെ സെക്രട്ടറിയേറ്റ് മാർച്ചിനിടെ പൊലീസിനെ ആക്രമിച്ച എസ്എഫ്ഐ പ്രവർത്തകരെ ഇന്ന് പുലർച്ചെ പൊലീസ് അറസ്റ്റ് ചെയ്തു.