വർക്കല: വർക്കലയിൽ ഡെപ്യൂട്ടി തഹസിൽദാർക്ക് തെരുവുനായയുടെ കടിയേറ്റു
വർക്കല താലൂക്ക് ഓഫീസിലെ റവന്യു റിക്കവറി ഡെപ്യൂട്ടി തഹസിൽദാർ ജ്യോതിഷിന് ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ തെരുവുനായയുടെ കടിയേറ്റു. ഇടവ കാട്ടുംപുറത്തുവെച്ചാണ് സംഭവം. അദ്ദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.