കരുനാഗപ്പള്ളി: മുൻ പോലീസ് ഡ്രൈവർ MDMA യുമായി പിടിയിൽ
പോലീസിൽ നിന്ന് പുറത്താക്കപ്പെട്ട കരുനാഗപ്പള്ളി ആദിനാട് സ്വദേശി ബക്കർ 2.186 ഗ്രാം MDMA യും 21 ഗ്രാം കഞ്ചാവുമായി എക്സൈസിന്റെ പിടിയിലായി. പുനലൂരിൽ കഞ്ചാവ് കടത്തിയ കേസിൽ പ്രതിയായതിനെ തുടർന്നാണ് ഇയാൾക്ക് ജോലി നഷ്ടമായത്.