തിരുവല്ല: തിരുവല്ല, മല്ലപ്പള്ളി കെ.എസ്.ആർ.ടി.സി സ്റ്റേഷനുകളിലേക്ക് 2 പുതിയ ബസുകൾ
തിരുവല്ല എം.എൽ.എ അഡ്വ. വർഗീസ് മാമ്മന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് 90 ലക്ഷം രൂപ ചെലവഴിച്ചാണ് രണ്ട് പുതിയ കെ.എസ്.ആർ.ടി.സി ബസുകൾ വാങ്ങുന്നത്. ഗതാഗത മന്ത്രിക്ക് എം.എൽ.എ സമ്മതപത്രം കൈമാറി.