അമ്പലപ്പുഴ: ആലപ്പുഴ ബൈപ്പാസ് നിർമ്മാണത്തിനിടെ ഗർഡറുകൾ തകർന്നത് അന്വേഷിക്കണമെന്ന് മന്ത്രി പി പ്രസാദ് ആവശ്യപ്പെട്ടു
നിർമ്മാണത്തിൽ ഇരിക്കെ ആലപ്പുഴ ബൈപ്പാസിലെ ഗർഡറുകൾ തകർന്ന സംഭവം അന്വേഷണം നടത്തണമെന്ന് മന്ത്രി പി പ്രസാദ് ആവശ്യപ്പെട്ടു.കഴിഞ്ഞ ദിവസമാണ് ആലപ്പുഴ ബീച്ചിന് സമീപം നിർമ്മാണം നടന്നുകൊണ്ടിരിക്കെ ഗർഡറുകൾ തകർന്നു വീണത് ഇത് ജനങ്ങൾക്കിടയിൽ ആശങ്ക ഉണ്ടാക്കിയിട്ടുണ്ടെന്നും മന്ത്രി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിക്ക് നൽകിയ നിവേദനത്തിൽ പറഞ്ഞു