കോഴഞ്ചേരി: എസ്എഫ്ഐയ്ക്ക് എന്തിനാണ് ഗ്യാനേഷ് കുമാറിനോട് ഇത്ര സ്നേഹം?: വി.ഡി. സതീശൻ
ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ സമരത്തിന് നേരെയുണ്ടായ എസ്എഫ്ഐ ആക്രമണത്തെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേന്ദ്ര സർക്കാരിനെതിരെ സിപിഎമ്മും എസ്എഫ്ഐയും നിലപാട് സ്വീകരിക്കാത്തത് എന്താണെന്ന് അദ്ദേഹം പത്തനംതിട്ടയിൽ വെച്ച് ചോദിച്ചു.