ഉടുമ്പൻചോല: നെടുങ്കണ്ടം രാമക്കൽമേട് വ്യൂ പോയിൻ്റിന് സമീപത്ത് നിന്നും എക്സൈസ് സംഘം കഞ്ചാവ് ചെടി കണ്ടെത്തി
എക്സൈസ് ഇന്‍സ്പെക്ടര്‍ പ്രമോദ് എംപിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ രാമക്കല്‍മേട് വ്യൂ പോയിന്റിനു സമീപം റോഡരുകില്‍ വളര്‍ന്നുവന്ന കഞ്ചാവ് ചെടി കണ്ടുപിടിച്ച് കേസ് എടുത്തു. ചെടിയ്ക്ക് 82 സെന്റിമീറ്റര്‍ ഉയരമുണ്ട്. ചെടി നട്ടുവളര്‍ത്തിയതാണോ എന്ന് അന്വേഷിച്ചു വരുന്നു. ചെടി കോടതിയില്‍ ഹാജരാക്കി കാക്കനാട് ലാബില്‍ അയച്ചു. പരിശോധനയില്‍ അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍മാരായ കെ എന്‍ രാജന്, തോമസ് ജോണ്‍, സിവില്‍ എക്സൈസ് ഓഫീസര്‍ റ്റില്സ് ജോസഫ് എന്നിവര്‍ പങ്കെടുത്തു.