അമ്പലപ്പുഴ: ആലപ്പുഴയിൽ നിർമ്മാണത്തിലിരുന്ന മേൽപ്പാലത്തിന്റെ ഗർഡറുകൾ തകർന്ന സംഭവം, സമഗ്ര അന്വേഷണം വേണമെന്ന് കെ.സി വേണുഗോപാൽ എം.പി
ആലപ്പുഴയിൽ നിർമാണത്തിലിരുന്ന ഗർഡറുകൾ തകർന്ന് വീണ സംഭവം സമഗ്രമായ അന്വേഷണം വേണമെന്ന് കെ സി വേണുഗോപാൽ എംപി. മാറ്റാൻ ആവശ്യപ്പെട്ട ഗർഡർ ജീവനക്കാർക്ക് മാറിപ്പോയി എന്ന് അവർ അറിയിച്ചിട്ടുണ്ട്. എന്നാൽ, കണ്ടുനിന്നവർ പറയുന്നത് ഘടനാപരമായ പിശക് ഇതിന് പിന്നിലുണ്ടാകാം എന്നാണ്. അതുകൊണ്ട് തന്നെ ഈ വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തേണ്ടതുണ്ടന്നും MP പറഞ്ഞു