മുകുന്ദപുരം: ഇരിങ്ങാലക്കുട ടൗൺ ഹാളിൽ യു.ഡി.എഫ് ജനപ്രതിനിധി സമ്മേളനം നടത്തി, സനീഷ്‌കുമാർ ജോസഫ് എം.എൽ.എ പങ്കെടുത്തു
ജനാധിപത്യ, മതേതര മൂല്യങ്ങൾ സംരക്ഷിക്കാൻ കോൺഗ്രസിനേ സാധിക്കൂ എന്ന് സനീഷ്‌കുമാർ ജോസഫ് എം.എൽ.എ. നൂറ്റാണ്ടുകളായി ഇന്ത്യയിൽ നിലനിൽക്കുന്ന ജനാധിപത്യവും മതേതരത്വവും അവസാനിപ്പിക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. ടൗൺ ഹാളിൽ സംഘടിപ്പിച്ച ജനപ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.