മല്ലപ്പള്ളി: സ്കൂൾ വിദ്യാർത്ഥിനികൾക്ക് നേരെ നഗ്നതാ പ്രദർശനം: യുവാവ് അറസ്റ്റിൽ
സ്കൂളിലേക്ക് പോവുകയായിരുന്ന പെൺകുട്ടികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തുകയും അശ്ലീല പരാമർശങ്ങൾ നടത്തുകയും ചെയ്തതിന് കോയിപ്പുറം പുല്ലാട് സ്വദേശി വിഷ്ണു കെ എസിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.