അമിതവേഗത, കോട്ടത്തറയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം, സിസിടിവി ദൃശ്യം
പാലക്കാട് അട്ടപ്പാടി കോട്ടത്തറയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. തമിഴ്നാട്ടിൽ നിന്നും എത്തിയ വിനോദ സഞ്ചാരികളാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് വൈകുന്നേരം ആണ് സംഭവം. രണ്ടു കാറുകൾ ഒരേ ദിശയിൽ വരികയും ഇതിൽ ഒരു കാറിലേക്ക് എതിരെ അമിത വേഗതയിൽ വന്ന ബൈക്ക് ഇടിച്ചു കയറുകയും ആയിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും ഇന്ന് വൈകുന്നേരം പുറത്തുവന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗത്ത് തകർച്ചയുണ്ട്. ബൈക്കിനും തകർച്ചയുണ്ട്. വലിയൊരു അപകടമാണ് ഉണ്ടായെങ്കിലും ബൈക്ക് യാത്രക്കാരൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.