കോഴഞ്ചേരി: പത്തനംതിട്ട അബാൻ ജംഗ്ഷനിൽ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു; റോഡും തകരുന്നു
പത്തനംതിട്ട അബാൻ ജംഗ്ഷനിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. മേൽപ്പാലത്തിന്റെ അടിഭാഗത്ത് തുടർച്ചയായി വെള്ളം ഒഴുകുന്നത് റോഡ് തകരാൻ കാരണമായിട്ടുണ്ട്. എത്രയും വേഗം അറ്റകുറ്റപ്പണി നടത്തണമെന്ന ആവശ്യവുമായി നാട്ടുകാർ.