അടൂര്‍: അടൂർ പോലീസ് സ്റ്റേഷനിൽ യൂട്യൂബർക്ക് നേരെ കയ്യേറ്റം; ദൃശ്യങ്ങൾ പുറത്ത്
യൂട്യൂബർ രാജൻ ജോസഫിനെ പോലീസ് കസ്റ്റഡിയിലെടുത്ത് അടൂർ സ്റ്റേഷനിൽ എത്തിച്ചപ്പോൾ നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങൾ പുറത്തുവന്നു. വിവരാവകാശ നിയമപ്രകാരം ലഭിച്ച വീഡിയോയിൽ കോൺഗ്രസ് പ്രവർത്തകർ രാജൻ ജോസഫിനെ ആക്രമിക്കാൻ ശ്രമിക്കുന്നതും ശ്രീനാദേവി കുഞ്ഞമ്മ തർക്കിക്കുന്നതും കാണാം.