കൊട്ടാരക്കര: കൊട്ടാരക്കരയിൽ രണ്ട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു: 45 പേർക്ക് പരുക്ക്
കൊട്ടാരക്കര ഓടനാവട്ടത്ത് രാജധാനി, മൂൺലൈറ്റ് എന്നീ ബസുകൾ കൂട്ടിയിടിച്ച് 45 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ കലയപുരം സ്വദേശിനി കാവ്യയെ ശാസ്താംകോട്ട സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.