കേരള വിധവ സംഘം ആലപ്പുഴ ജില്ലാ സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി രജനി ഉദയൻ ഉദ്ഘാടനം ചെയ്തു.ചേർത്തല വുഡ്ലാന്റ് ഹാളിൽ നടന്ന സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി മഞ്ജു രവീന്ദ്രൻ അദ്ധ്യക്ഷയായി. വിധവ സംഘം ഡയറക്ടർ ബോർഡ് ചെയർമാൻ ടി.എൻ രാജൻ മുഖ്യപ്രഭാഷണം നടത്തി. പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു.