ഉടുമ്പൻചോല: ചിന്നക്കനാൽ ചൂണ്ടലിൽ ഉണ്ടായ കാട്ടാന ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു
കാര്‍ഷിക ജോലികള്‍ ചെയ്യുന്നതിനിടെ 62 കാരനായ ജോസഫ് വേലുച്ചാമിയെ കാട്ടാന ആക്രമിയ്ക്കുകയായിരുന്നു. ഏലത്തോട്ടത്തില്‍ കാട്ടാനയുടെ ചവിട്ടേറ്റ് കിടക്കുന്ന നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. ജോസഫ് വേലുച്ചാമി സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം വനം വകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് ആശുപത്രിയിലേയ്ക്ക് മാറ്റിയത്. മേഖലയില്‍ കാട്ടാനകള്‍ പതിവായി ഇറങ്ങാറുണ്ട്. പ്രദേശത്ത് മാത്രം എട്ട് കാട്ടാനകളുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ആകെ വിവിധ കൂട്ടങ്ങളായി 14 കാട്ടാനകള്‍ ഇറങ്ങുന്നുണ്ട്. കാട്ടാനകളെ തുരത്താനോ സുരക്ഷ ഒരുക്കാനോ വനംവകുപ്പ് തയ്യാറാകുന്നില്ലെന്നാണ് ആരോപണം.