ഉടുമ്പൻചോല: നെടുങ്കണ്ടത്ത് നടക്കുന്ന റവന്യു ജില്ലാ സ്കൂൾ കായികമേള, ഒന്നാം ദിനം അവസാനിച്ചപ്പോൾ കട്ടപ്പന വിദ്യഭ്യാസ ജില്ല മുൻപിൽ
ആദ്യ ദിനം അവസാനിയ്ക്കുമ്പോള്‍ 142 പോയിന്റുമായി കട്ടപ്പന വിദ്യാഭ്യാസ ജില്ല ഒന്നാമതും, 80 പോയിന്റുമായി അടിമാലി രണ്ടാമതും, 56 പോയിന്റുമായി തൊടുപുഴ മൂന്നാം സ്ഥാനത്തും മുന്നേറുകയാണ്. പീരുമേട് 52, നെടുങ്കണ്ടം 45, അറക്കുളം 11, മൂന്നാര്‍ 1 എന്നിങ്ങനെയാണ് മറ്റ് ഉപജില്ലകളുടെ പോയിന്റ് നില. സ്കൂള്‍ വിഭാഗത്തില്‍ 47 പോയിന്റുമായി കാല്‍വരി എച്ച്എസ് കാല്‍വരിമൗണ്ട് ഒന്നാം സ്ഥാനത്തും, 29 പോയിന്റുമായി എസ്എന്‍വി സ്കൂള്‍ എന്‍ആര്‍ സിറ്റി രണ്ടാം സ്ഥാനത്തും തൊട്ടു പിന്നിലായി 28 പോയിന്റുമായി സെന്റ് ജോസഫ്സ് കരിമണ്ണൂര്‍ സ്കൂളും മുന്നേറുകയാണ്.