തിരുവനന്തപുരം: ഗിഗ് തൊഴിലാളികൾക്കായി 'ഗിഗോൺ' വിശ്രമകേന്ദ്രങ്ങൾ; ഉദ്ഘാടനം ചെയ്തു
സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന 'ഗിഗോൺ' പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിൽ ഗിഗ് തൊഴിലാളികൾക്കായി വിശ്രമകേന്ദ്രങ്ങൾ തുടങ്ങി. രാവിലെ 8 മുതൽ രാത്രി 10 വരെ പ്രവർത്തിക്കുന്ന കേന്ദ്രങ്ങളിൽ വിശ്രമം, കുടിവെള്ളം, വൈഫൈ, മൊബൈൽ ചാർജിങ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്.