മല്ലപ്പള്ളി: മല്ലപ്പള്ളി - കട്ടപ്പന പുതിയ കെഎസ്ആർടിസി ബസ് സർവീസ് തുടങ്ങി
മല്ലപ്പള്ളിയിൽ നിന്നും വായ്പൂര്, ചുങ്കപ്പാറ, എരുമേലി, മുണ്ടക്കയം വഴി കട്ടപ്പനയിലേക്ക് പുതിയ കെഎസ്ആർടിസി ബസ് സർവീസ് ആരംഭിച്ചു. മലയോര മേഖലയിലെ യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സർവീസ് തുടങ്ങിയത്. തിരുവല്ല എംഎൽഎ അഡ്വ. വർഗീസ് മാമൻ ഉദ്ഘാടനം നിർവഹിച്ചു.