തിരുവനന്തപുരം: മേനംകുളം വനിതാ ബറ്റാലിയനിൽ പുതിയ ക്ഷേമ പദ്ധതികൾ; ഉദ്ഘാടനം നിർവഹിച്ചു
തിരുവനന്തപുരം മേനംകുളത്തെ സായുധ വനിതാ ബറ്റാലിയനിലെ പുതിയ വികസന-ക്ഷേമ പദ്ധതികൾ സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖർ ഉദ്ഘാടനം ചെയ്തു. ശക്തി ഹാൾ, പ്രജ്ഞ ലേണിംഗ് സെന്റർ, അഭയ ക്ലിനിക്ക്, ബർത്ത് ഡേ ട്രീ, വീരാംഗനാ വാൾ എന്നിവയാണ് പ്രധാന പദ്ധതികൾ.