കോഴഞ്ചേരി: മണിയാർ ജലവൈദ്യുത പദ്ധതി കെ.എസ്.ഇ.ബി ഏറ്റെടുക്കണമെന്ന് ആവശ്യം
മണിയാർ കാർബൊറാണ്ടം ജലവൈദ്യുത പദ്ധതി കെ.എസ്.ഇ.ബി ഏറ്റെടുക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ. കരാർ കാലാവധി കഴിഞ്ഞ പദ്ധതി ഏറ്റെടുത്താൽ കുറഞ്ഞ നിരക്കിൽ വൈദ്യുതി നൽകാനാകുമെന്ന് അദ്ദേഹം പറഞ്ഞു. ഐ.എൻ.ടി.യു.സി ജില്ലാ കൺവെൻഷനിലാണ് ആവശ്യം ഉന്നയിച്ചത്.