യുവാവിന് നേരെ ഇഷ്ടിക കൊണ്ട് ആക്രമണം ; പ്രതിക്ക് ശിക്ഷ വിധിച്ചു.
യുവതികളെ പ്രതി ഉടുമുണ്ട് പൊക്കി നഗ്നത കാണിച്ചതിന് റെസിഡൻസ് അസോസിയേഷനിൽ പരാതി കൊടുത്തതിന്റെ വിരോധത്താൽ യുവാവിനെ ഇഷ്ടിക കൊണ്ട് എറിഞ്ഞു മൂക്കിന്റെ അസ്ഥിക്കു പൊട്ടലേൽപ്പിച്ചതുമായി ബന്ധപ്പെട്ട് നരഹത്യാ ശ്രമത്തിന് ഹരിപ്പാട് പോലീസ് കേസെടുത്ത ഹരിപ്പാട് വില്ലേജ് പിലപ്പുഴ മുറിയിൽ പുത്തൻപുരയിൽ വീട്ടിൽ മധുകുട്ടനെ ആലപ്പുഴ അഡി. ജില്ല കോടതി ജഡ്ജി ജയകൃഷ്ണൻ ജി.പി 4 വർഷം കഠിനതടവിനും 35000 രൂപ പിഴയും വിധിച്ചു പ്രോസക്യൂഷന് വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ S.A ശ്രീമോൻ ഹാജരായി. ഹരിപ്പാട് SI ആയിരുന്ന M ഹുസൈൻ ആണ് കേസ് അന്വേഷിച്ചു കുറ്റപത്രം സമർപ്പിച്ചത്.CPOമാരായ മാത്യു,ബാൽരാജ് എന്നിവർ പ്രോസക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.