മുകുന്ദപുരം: മൂര്‍ക്കനാട് ഇരട്ട കൊലപാതക കേസിൽ പ്രതികളായ രണ്ടു പേരെ ഇരിങ്ങാലക്കുട കോടതി റിമാൻഡ് ചെയ്തു
മൂര്‍ക്കനാട് ഇരട്ട കൊലപാതക കേസിൽ പ്രതികളായ രണ്ടു പേരെ ഇരിങ്ങാലക്കുട കോടതി റിമാൻഡ് ചെയ്തു. മാടക്കത്തറ വടക്കൂട്ട് വീട്ടില്‍ ദിനേഷ് എന്ന കുട്ടന്‍ (28), പുല്ലൂര്‍ തുറവന്‍കാട് തൈവളപ്പില്‍ അഭിഷേക് ടുട്ടു (28) എന്നിവരെയാണ് ഇരിങ്ങാലക്കുട കോടതി രാവിലെ റിമാൻഡ് ചെയ്തത്. ഇതില്‍ ദിനേഷ് മണ്ണുത്തി പോലീസ് കാപ്പ ചുമത്തിയ വ്യക്തിയാണ്. അഭിഷേക് ഇരിങ്ങാലക്കുടയിലെ ചുണ്ണാമ്പ് തെറിച്ച തര്‍ക്കത്തില്‍ ഒരാളെ കൊലപ്പെടുത്തിയ കേസില്‍ അടക്കം നിരവധി കേസുകളില്‍ പ്രതിയാണ്.