തൊടുപുഴ: ഷാഫി പറമ്പിൽ എംപിക്ക് മർദനമേറ്റ സംഭവം, യൂത്ത് കോൺഗ്രസ് പ്രവർത്തകർ തൊടുപുഴ പോലീസ് സ്റ്റേഷന് ഉള്ളിൽ കയറി പ്രതിഷേധിച്ചു
പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന്റെ വരാന്തയില്‍ കയറി മുദ്രാവാക്യം വിളിക്കുകയും പ്രതിഷേധം പ്രകടിപ്പിക്കുകയും ചെയ്തു. രണ്ടാം നിലയിലെ ഡിവൈഎസ്പി ഓഫീസിലേക്ക് കയറുന്ന ഗോവണിയില്‍ കുത്തിയിരുന്നായിരുന്നു മുദ്രാവാക്യം വിളി. പൊലീസുകാര്‍ എണ്ണത്തില്‍ കുറവായിരുന്നതിനാല്‍ പ്രതിരോധത്തിന് ശ്രമിച്ചില്ല. ഏതാനും സമയം മുദ്രാവാക്യം വിളിച്ചതിന് ശേഷം റോഡിലേക്ക് എത്തിയ പ്രവര്‍ത്തകര്‍ ടയര്‍ കത്തിച്ച് പ്രതിഷേധിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ടോണി തോമസ്, നിയോജകമണ്ഡലം പ്രസിഡണ്ട് ബിലാല്‍ സമദ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.