ചാലക്കുടി: അതിരപ്പിള്ളി മലക്കപ്പാറ പാതയിൽ വീണ്ടും വഴി തടഞ്ഞു കാട്ടു കൊമ്പൻ കബാലി
ഇന്ന് രാവിലെ 9 മണിയോടെയാണ് പത്തടി പാലത്തിൽ വെച്ച് കബാലി വാഹനങ്ങൾ തടഞ്ഞത്. റോഡരികിൽ നിന്നിരുന്ന കബാലി പെട്ടന്ന് റോഡിലേക്കിറങ്ങുകയായിരുന്നു അപ്രതീക്ഷിതമായി റോഡിലേക്കിറങ്ങിയ കാട്ടാനക്കു മുൻപിൽ ചെറു വാഹനങ്ങളും കെ. എസ്. ആർ. ടി. സി. ബസുൾപ്പെടെ കുടുങ്ങുകയും ചെയ്തു എന്നാൽ ആക്രമണ സ്വഭാവം കാണിക്കാതെ റോഡിൽ നിലയിറപ്പിക്കുകയും ചെയ്തു.