തലപ്പിള്ളി: വടക്കാഞ്ചേരി കേരളവർമ്മ വായനശാലയിൽ ഗുരുസ്മരണ പരിപാടി കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവള്ളൂർ മുരളി ഉദ്ഘാടനം ചെയ്തു
വടക്കാഞ്ചേരി കേരളവർമ്മ വായനശാലയിൽ ഗുരുസ്മരണ പരിപാടി കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവള്ളൂർ മുരളി ഉദ്ഘാടനം ചെയ്തു. ശാസ്താംപാട്ട് കലാകാരന്മാരുടെ കൂട്ടായ്മയുടെ വാർഷികാഘോഷമായാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലയിലെ വിവിധ മേഖലകളിൽ നിന്നുള്ള ശാസ്താംപാട്ട് സംഘങ്ങൾ ശാസ്താംപാട്ട് അവതരണം നടത്തി. മച്ചാട് സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. നിരവധി കലാകാരന്മാർ അവരുടെ കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.