ഒറ്റപ്പാലം: പൂക്കോട്ടുകാവ് സെൻററിൽ ഡിവൈഎഫ്ഐ വിനീഷ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു
ഡിവൈഎഫ്ഐ ശ്രീകൃഷ്ണപുരം ബ്ലോക്ക് കമ്മിറ്റി പൂക്കോട്ടുകാവിൽ വിനീഷ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി പ്രകടനവും വിനീഷ് അനുസ്മരണ പൊതുയോഗവും നടത്തി. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. കെ ജയദേവൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എസ് അജയകുമാർ, ജില്ലാ കമ്മിറ്റി അംഗം കെ പ്രേംകുമാർ എംഎൽഎ, ഏരിയ സെക്രട്ടറി പി അരവിന്ദാക്ഷൻ, എ കെ ഷീലാദേവി തുടങ്ങിയവർ സംസാരിച്ചു