കോഴിക്കോട്: ചാലിയം ഫിഷ് ലാൻഡിങ് സെൻ്റർ: നിർമ്മാണം വേഗത്തിലാക്കാൻ നടപടി
ചാലിയം ഫിഷ് ലാൻഡിങ് സെൻ്ററിന്റെ നിർമ്മാണം പൂർത്തീകരിക്കുന്നതിനായി വനഭൂമി കൈമാറ്റം വേഗത്തിലാക്കാൻ നടപടി. 17 കോടി രൂപ വകയിരുത്തിയ പദ്ധതിയുടെ അടിയന്തര ആവശ്യകത ബേപ്പൂർ എംഎൽഎ മുഹമ്മദ് റിയാസ് നിയമസഭയിൽ ഉന്നയിച്ചു.