ഇടുക്കി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഇടുക്കി മെഡിക്കൽ കോളേജ് നഴ്സിങ് വിദ്യാർത്ഥികൾ കോളേജിന് മുന്നിൽ അനിശ്ചിതകാല സമരം തുടങ്ങി
Idukki, Idukki | Oct 16, 2025 മെഡിക്കല്‍ കോളേജില്‍ നേഴ്സിങ് കോളേജ് ആരംഭിച്ച് രണ്ട് വര്‍ഷം പിന്നിട്ടിട്ടും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കത്തതില് പ്രതിക്ഷേധിച്ചാണ് നേഴ്സിങ് വിദ്യര്‍ത്ഥികള്‍ അനശ്ചിതകാല സമരം ആരംഭിച്ചത്. രണ്ട് വര്‍ഷക്കാലമായിട്ടും വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യവും, വേണ്ടത്ര അധ്യാപകരോ ഇന്ത്യന്‍ കൗണ്‍സില്‍ അംഗീകാരമോ ലഭിച്ചിട്ടില്ല. പലതവണ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. സമരത്തിന് വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളും, കേരള ബിഎസ്സി നേഴ്സിങ് സ്റ്റുഡന്റ്സ് അസോസിയേഷന് സംസ്ഥാന കൗണ്‍സിലും പിന്തുണ നല്‍കിയിട്ടുണ്ട്.