കൊച്ചി: ഇടക്കൊച്ചി കണ്ണങ്ങാട്ട് റോഡിൽ വീടിനുള്ളിൽ മൂന്നുദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി
,ഇടക്കൊച്ചി കണ്ണങ്ങാട് റോഡിൽ സെൻമേരിസ് പള്ളിക്ക് സമീപം മൂന്നു ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി.പ്രദേശവാസിയായ ടോമി എന്ന 68 വയസ്സുകാരന്റെ മൃതദേഹം ആണ് കണ്ടെത്തിയത്.ഭാര്യയുടെ മരണശേഷം ടോമി ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.കഴിഞ്ഞ ശനിയാഴ്ച തൊട്ടടുത്ത വീട്ടിൽ നടന്ന കല്യാണത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു.ഏക മകളെ വിവാഹം ചെയ്ത ശേഷം ടോമി വിദേശത്താണ് ജോലി ചെയ്തിരുന്നത്.ഈയിടെയാണ് നാട്ടിലെത്തിയത്.പോലീസ് എത്തി ഇൻക്വസ്റ്റിന് ശേഷം മൃതദേഹം മോർച്ചറിയിലേക്ക്മാറ്റി