ഒറ്റപ്പാലം: ചെർപ്പുളശ്ശേരി കിഴൂർ റോഡിൽ കേന്ദ്രസേന റൂട്ട് മാർച്ച് നടത്തി
പാലക്കാട് ചെറുപ്പുളശ്ശേരിയിൽ കേന്ദ്രസേന റൂട്ട് മാർച്ച് നടത്തി. കീഴൂർ റോഡിലാണ് റൂട്ട് മാർച്ച് നടന്നത്. കേന്ദ്രസേനയ്ക്കൊപ്പം പോലീസും മാർച്ചിൽ പങ്കെടുത്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ നിർദ്ദേശം അനുസരിച്ചാണ് കേന്ദ്ര സേന വിഭാഗമായ സി ആർ പി എഫ് റൂട്ട് മാർച്ച് നടത്തിയത്. തിരഞ്ഞെടുപ്പ് അടുക്കുന്ന സമയത്ത് കേന്ദ്ര സേനയുടെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ ഇത്തരത്തിൽ റൂട്ട് മാർച്ചുകൾ നടത്താറുണ്ട്. അക്രമങ്ങളും ദുരന്തങ്ങളും നേരിടാൻ ഏതു സമയവും സേന സജ്ജമാണെന്ന് ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തിലാണ് റൂട്ട് മാർച്ച് നടത്തിയത്.