മണ്ണാർക്കാട്: പൊമ്പ്ര മണ്ണോട്ടുംപടി ഭാഗത്ത് കാട്ടുപന്നി ബൈക്ക് ഇടിച്ച് തെറിപ്പിച്ചു, കരിമ്പുഴ സ്വദേശിക്ക് പരിക്ക്
കാട്ടുപന്നി ബുള്ളറ്റ് ഇടിച്ച് തെറിപ്പിച്ച് യുവാവിന് പരിക്കേറ്റു. കരിമ്പുഴ പഞ്ചായത്തിലെ ഡ്രൈവർ മുഹമ്മദ് അഷ്‌കറിനാണ് പരിക്കേറ്റത്. ഇന്ന് രാവിലെയാണ് അപകടം. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പാലക്കാട്ടേക്ക് പോവുകയായിരുന്നു മുഹമ്മദ് അഷ്‌കർ. പൊമ്പ്ര മണ്ണോട്ടുംപടി ഭാഗത്ത് വെച്ച് ഓടി വന്ന കാട്ടുപന്നി ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.