കോഴിക്കോട്: കോഴിക്കോട് റെയിൽവേ പാളത്തിൽ ലോഹം ഉരുകിയ നിലയിൽ; ട്രെയിനുകൾക്ക് നിയന്ത്രണം
കോഴിക്കോട് നല്ലളത്തിന് സമീപം റെയിൽവേ പാളത്തിൽ ലോഹം ഉരുകിയ നിലയിൽ കണ്ടെത്തി. ഇതിനെത്തുടർന്ന് കല്ലായി-ഫറോക്ക് ഭാഗത്ത് ട്രെയിനുകളുടെ വേഗത മണിക്കൂറിൽ 30 കിലോമീറ്ററായി കുറച്ചു. ആർപിഎഫും നല്ലളം പോലീസും സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.