ഒറ്റപ്പാലം: കല്ലുവഴി ആലിൻചുവട് മൂന്നാം വാർഡിൽ കുടിവെള്ള ക്ഷാമം, കോൺഗ്രസ് നേതാക്കൾ സ്ഥലം സന്ദർശിച്ചു
പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ കല്ലുവഴി ആലിൻ ചുവട് മൂന്നാം വാർഡിൽ കുടിവെള്ള ക്ഷാമം രൂക്ഷം. പ്രതിഷേധവുമായി നാട്ടുകാർ. നാട്ടുകാരെ അണിനിരത്തി പ്രതിഷേധത്തിന് ഒരുങ്ങി കോൺഗ്രസ്. കഴിഞ്ഞ 11 ദിവസമായി പ്രദേശത്തേക്ക് വാട്ടർ അതോറിറ്റി കുടിവെള്ള വിതരണം ഇല്ല. പലതവണ നാട്ടുകാർ ബന്ധപ്പെട്ട അധികൃതരെ സമീപിച്ചെങ്കിലും പല സാങ്കേതിക കാരണങ്ങൾ പറഞ്ഞുകൊണ്ട് ഒഴിവാക്കുകയാണ്. വീട്ടുകാർ വീട് ഉപേക്ഷിച്ച് മറ്റ് ഇടങ്ങളിൽ താമസം മാറേണ്ട അവസ്ഥയിൽ ആണെന്ന് നാട്ടുകാർ പറഞ്ഞു.